Hero Image

മെഴ്സിഡസ് ബെന്സ് ഇ-ക്ലാസ് സ്വന്തമാക്കി ഈ ജനപ്രിയ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്

മെഴ്സിഡസ് ബെന്സ് ഇ-ക്ലാസ് സ്വന്തമാക്കി ജനപ്രിയ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറും നടിയുമായ കുശാല് കപില. കറുപ്പ് നിറത്തിലുളള തന്റെ പുതിയ ഇ-ക്ലാസ് ഡെലിവറി എടുക്കുന്ന വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. നിലവില് ജര്മ്മന് ആഡംബര കാര് നിര്മ്മാതാക്കളുടെ ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന ഓഫറാണ് ഇ-ക്ലാസ്.പുത്തന് മെര്സിഡീസ് ബെന്സ് ഇ -ക്ലാസിന്റെ വില 72.80 ലക്ഷം രൂപയില് നിന്ന് 84.90 ലക്ഷം രൂപയായി എക്സ്-ഷോറൂം വില ഉയര്ന്നിരിക്കുകയാണ്.

എക്സ്ക്ലൂസീവ്, എലൈറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സെഡാന് ലഭിക്കുന്നത്. ലോംഗ് വീല്ബേസ് മോഡലിലാണ് ഇന്ത്യല് ഇ-ക്ലാസ് ലഭിക്കുന്നത്.

ഇരട്ട സ്ക്രീനുകള്, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ലെതര് അപ്ഹോള്സ്റ്ററി എന്നിവയും അതിലേറെയും ഉള്ള ഒരു ഉയര്ന്ന ഇന്റീരിയറും വാഹനത്തില് ലഭിക്കുന്നു. മെര്സിഡീസ് ബെന്സ് E-ക്ലാസിന്റെ ടോപ് സ്പെക് വേരിയന്റിന് 3.0 ലിറ്റര് ഇന്ലൈന്-6 സിലിണ്ടര് ഡീസല് എഞ്ചിനാണ് കരുത്ത് പകരുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സുമായി ജോടിയാക്കിയ ഈ ഡീസല് എഞ്ചിന് പരമാവധി 282 bhp കരുത്തും 600 Nm ടോര്ക്കും ഉത്പാദിപ്പിക്കാന് ശേഷിയുള്ളതാണ്. മെര്സിഡീസ് ബെന്സ് E 200 എക്സ്ക്ലൂസീവിലെ 2.0 ലിറ്റര് പെട്രോള് എഞ്ചിന് 194 bhp പവറും 320 Nm ടോര്ക്കും നല്കാന് ശേഷിയുണ്ട്. അതേസമയം E 220d എക്സ്ക്ലൂസീവ് ഡീസല് വേരിയന്റിന് 2.0 ലിറ്റര് ഫോര് സിലിണ്ടര് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന് 192 bhp പവറും 400 Nm ടോര്ക്കും നല്കുന്നു. ഈ എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളോടെയാണ് വരുന്നത്.

ലോങ്ങ് വീല്ബേസ് രൂപത്തിലാണ് പുതിയ ഇ-ക്ലാസ് ഇന്ത്യയിലെത്തുന്നത്. മഹാരാഷ്ട്രയിലെ ചക്കനിലുള്ള മെഴ്സിഡസ് ബെന്സ് ഇന്ത്യ പ്ലാന്റില് പ്രാദേശികമായി സെഡാന് അസംബിള് ചെയ്യും. ഇലക്ട്രിക് വിപണിയിലും മെര്സിഡീസ് ബെന്സ് തങ്ങളുടെ കരുത്ത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, പുതിയ അപ്ഡേഷന് നോക്കിയാല് GLA, GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള് പുറത്തിറക്കിയ മെര്സിഡീസ് ഓള് ഇലക്ട്രിക് EQG കണ്സെപ്റ്റ് ആദ്യമായി രാജ്യത്ത് പ്രദര്ശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

READ ON APP