Hero Image

1.50 കോടി രൂപയുടെ ടൊയോട്ട വെല്ഫയര് സ്വന്തമാക്കി ആയുഷ്മാന് ഖുറാന

ബോളിവുഡിലെ മിനിമം ഗ്യാരന്റിയുള്ള നടന്മാരില് ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ആയുഷ്മാന് ഖുറാന. ഇപ്പോഴിതാ ആയുഷ്മാന് ഖുറാന 1.50 കോടി രൂപയുടെ പുതിയ ടൊയോട്ട വെല്ഫയര് വാങ്ങിയിരിക്കുകയാണ്. ആയുഷ്മാന് തെരഞ്ഞെടുത്തിരിക്കുന്ന മോഡല് ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ പതിപ്പാണ്. കറുപ്പില് ഒരുങ്ങിയിരിക്കുന്ന ടൊയോട്ട വെല്ഫയറാണ് നടന് സ്വന്തമാക്കിയിരിക്കുന്നത്.

മുന് പതിപ്പിനേക്കാള് പ്രീമിയവും ഗംഭീരവുമാക്കാന് ടൊയോട്ട എംപിവിയില് ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

കൂറ്റന് ഫ്രണ്ട് ഗ്രില്ലാണ് മുന്വശത്തെ പ്രധാന ആകര്ഷണം. സ്പ്ലിറ്റ് എല്ഇഡി ഹെഡ്ലാമ്പുകള് അതിന്റെ ഒരു ഭാഗം പോലെ തോന്നിക്കുന്ന തരത്തിലാണ് സിക്സ് സ്ലാറ്റ് ഗ്രില് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ക്രോമില് ഒരുക്കിയിരിക്കുന്ന ഗ്രില് പ്രീമിയം ഫീലാണ് വാഹനത്തിന് നല്കിയിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാല് ലക്ഷ്വറി എംപിയുടെ ഗ്ലാസ്ഹൗസ് ഇപ്പോള് ഒരു ക്രോം ഔട്ട്ലൈനോടുകൂടിയ ഒരു പ്രൊമിനന്റ് കിങ്കും ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകളുള്ള ഒരൊറ്റ യൂണിറ്റായാണ് നല്കിയിരിക്കുന്നത്. പിന്നെ വലിയ 19 ഇഞ്ച് അലോയ് വീലുകളും മനംകുളിര്പ്പിക്കുന്ന കാഴ്ച്ചയാണ്.

പിന്നിലേക്ക് വന്നാല് വളരെ പരിചിതമായ വി-ആകൃതിയിലുള്ള ടെയില് ലാമ്പ്, ക്രോമിന്റെ ഉപയോഗം, വെല്ഫയര് ബാഡ്ജിംഗ് എന്നിവയെല്ലാം കാണാം. ജാപ്പനീസ് ബ്രാന്ഡിന്റെ TNGA-K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്മിച്ചിരിക്കുന്നതിനാല് മുന് മോഡലിനെ അപേക്ഷിച്ച് പുതുതലമുറ ടൊയോട്ട വെല്ഫയറിന് വലിപ്പമേറിയതിനൊപ്പം ഭാരം കുറക്കാനും സാധിച്ചിട്ടുണ്ട്. വെല്ഫയറിന്റെ വലിപ്പത്തിലേക്ക് നോക്കിയാല് 4,995 മില്ലീമീറ്റര് നീളവും 1,850 മില്ലീമീറ്റര് വീതിയും 1,950 മില്ലീമീറ്റര് ഉയരവും 3,000 മില്ലീമീറ്റര് വീല്ബേസാണ് എംപിവിക്കുള്ളത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില് വെല്ഫയര് വില്പ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്. ഇതില് ഏത് മോഡലാണ് ആയുഷ്മാന് തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര് സീറ്റ്, ഓപ്പണ്/ക്ലോസ് ഫംഗ്ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്, സീറ്റുകളില് പ്രീമിയം ലെതര് മെറ്റീരിയല്, ഡാഷില് സോഫ്റ്റ്-ടച്ച് മെറ്റീരിയല്, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സ്ക്രീന്, ADAS ഫീച്ചറുകള്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകള് എന്നിവയെല്ലാമാണ് വെല്ഫയറിനെ ആഡംബര പൂര്ണമാക്കുന്നത്.

കൂടാതെ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്, 3-സോണ് ക്ലൈമറ്റ് കണ്ട്രോള്, പിന് സീറ്റുകള്ക്കുള്ള മസാജര് ഫംഗ്ഷന് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റര്, 4-സിലിണ്ടര് പെട്രോള് എഞ്ചിനാണ് വെല്ഫയറിന് തുടിപ്പേകുന്നത്. ഇത് ഏകദേശം 193 bhp പവറില് പരമാവധി 240 Nm torque വരെ ഉത്പാദിപ്പിക്കാന് ശേഷിയുള്ളതാണ്. എഞ്ചിന് ഇ-സിവിടി ഗിയര്ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

READ ON APP