Hero Image

ആരോഗ്യമുള്ള പല്ലുകള്ക്കും അസ്ഥികള്ക്കും...

കാല്സ്യവും ഫോസ്ഫറസും പല്ലുകള്ക്കും അസ്ഥികള്ക്കും അത്യന്താപേക്ഷിതമാണ്. അവ കൂടുതലടങ്ങിയിരിക്കുന്നത് പാല്, പാലുത്പന്നങ്ങള്, മീന്, മാംസം, റാഗി, ഇലക്കറികള് തുടങ്ങിയവയിലാണ്.
മനുഷ്യാകാരത്തിന്റെ ഉറപ്പുതന്നെ അസ്ഥികളുടെ ആരോഗ്യത്തിലാണ്. കാത്സ്യം വലിയ അളവില് ആവശ്യമായി വരുമ്പോള് ധാതു കാല്സ്യത്തെ ആശ്രയിക്കാം.


ശുദ്ധമായ ശ്വാസത്തിന് ഏലയ്ക്ക ഉപയോഗിക്കാം. കുറച്ച് ഏലയ്ക്ക ദിവസവും ചവച്ചാല് ചീത്ത ശ്വാസത്തെ അകറ്റുകയും അന്തര് വായുവില്നിന്ന് ആശ്വാസമുണ്ടാകുകയും ദഹനപ്രവര്ത്തനങ്ങള് തീവ്രമാക്കുകയും ചെയ്യാം.

വിശ്രമവും ധ്യാനവും

സൗന്ദര്യത്തിന്റെ സ്രോതസ്സ് മനസ്സിലാണെന്നത് മറന്നു കളയരുത്. സുന്ദരമായ ശരീരത്തിന് സന്തോഷകരവും സമ്മര്ദ്ദമില്ലാത്തതുമായ മനസ്സുണ്ടാവണം. മതിയായ വിശ്രമവും ധ്യാനവും ആരോഗ്യം സംരക്ഷിച്ചു നിര്ത്തുന്നതിന് അത്യാവശ്യമാണ്. എട്ടുമണിക്കൂര് ഉറക്കം തീര്ച്ചയായും വേണം. ഉറക്കമില്ലായ്മ കണ്ണുകളേയും പൊതുവായ ആരോഗ്യത്തേയും ദോഷമായി ബാധിക്കുന്നു.

ശരിയായ ഭക്ഷണവും വ്യായാമവും ശീലിക്കുകയും സന്തോഷമുള്ള മനസ്സ് കാത്തുസൂക്ഷിക്കുകയും ചെയ്താല് നിങ്ങള്ക്ക് സുന്ദരിയായിരിക്കാനും രോഗങ്ങളെ അകറ്റാനും കഴിയും.

READ ON APP