Hero Image

ഭക്ഷണത്തിലെ മായം നിങ്ങള്ക്ക് സ്വയം കണ്ടുപിടിക്കാം

മായം ചേര്ത്ത ഭക്ഷ്യവസ്തുക്കള് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ചിലപ്പോഴൊക്കെ അവ അപകടകരവുമാകാം. എന്നാല് മായം ചേര്ത്ത ഭക്ഷണപദാര്ത്ഥങ്ങളെ എങ്ങനെ തിരിച്ചറിയും...? അതിനുള്ള മാര്ഗങ്ങളാണ് ഇനി പറയുന്നത്.

നെയ്യ്:

നെയ്യില് ഡാല്ഡയാണ് സാധാരണ ചേര്ക്കുക. ഡാല്ഡയില് നല്ലെണ്ണയുണ്ട്. നെയ്യ് ചൂടാക്കി അതിലല്പം ഹൈഡ്രോ ക്ലോറിക് ആസിഡ് ഒഴിക്കുക.

പിന്നീട് അല്പം പഞ്ചസാരയിട്ട് നന്നായി കുലുക്കുക. നെയ്യില് നല്ലെണ്ണയുണ്ടെങ്കില് ലായനിയുടെ താഴെ റോസ്നിറം കാണാം.

കായ വറുത്തത്:

വെളിച്ചെണ്ണയില് ഉണ്ടാക്കിയത് എന്നെഴുതിവച്ചിട്ട് മറ്റേതെങ്കിലും എണ്ണയില് വറുത്തകായയില് മഞ്ഞള് തേച്ചുപിടിപ്പിച്ചാണ് പലപ്പോഴും നമ്മുടെ കൈയില് കിട്ടുക. മഞ്ഞള് പ്രകൃതിദത്തമായതിനാല് ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ല. ചിലര് മഞ്ഞളിന് പകരം ലെഡ് ക്രോമേറ്റ് ഉപയോഗിക്കാറുണ്ട്. ലെഡ് ക്രോമേറ്റ് ചേര്ത്തിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാന് കായവറുത്തതില് ആസിഡ് ഒഴിച്ച് പൊട്ടാസ്യം ക്രോമേറ്റ് ചേര്ത്താല് മതി. മായമുണ്ടെങ്കില് കായ വറുത്തത് റോസ് നിറമാവും.

READ ON APP