Hero Image

അവശ്യം അറിഞ്ഞിരിക്കേണ്ട ഗൃഹവൈദ്യ രഹസ്യങ്ങള്

ചുവന്ന തുളസിയില കുത്തിപ്പിഴിഞ്ഞ നീരില് ചന്ദനം, കൊട്ടം ഇവ അരച്ച് വെളിച്ചെണ്ണയില് ചേര്ത്ത് കാച്ചി തലയില് തേച്ച് കുളിച്ചാല് നീരിളക്കം മാറും.

എട്ടുകാലി, തേള്, പഴുതാര തുടങ്ങിയവയുടെ വിഷത്തിന് തുളസിയിലനീര് സേവിക്കുകയും പുറത്തു പുരട്ടുകയും ചെയ്യുക.

രക്തസമ്മര്ദത്തിന് അല്പം കൃഷ്ണതുളസിലയും മൂന്നല്ലി വെളുത്തുള്ളിയും ഒന്നിച്ചു ചവച്ചരച്ച് കഴിക്കുക.

കിടക്കുമ്പോള് തലയിണയില് ധാരാളം തുളസിയില വിതറുക. തുളസിയില ചതച്ചതു തലയില്വച്ച് കിടക്കുക. പേന്ശല്യം ഇല്ലാതാക്കാം.

കാട്ടുതുളസിയുടെ നീര് ഓരോ സ്പൂണ്വീതം പതിവായി സേവിച്ചാല് മലമ്പനി ശമിക്കും. തുളസിയുടെ നീര് കഷായം വച്ച് കുടിക്കുന്നതും നല്ലതാണ്.

ഇടവിട്ടുണ്ടാകുന്ന പനിക്ക് തുളസിനീര് കുരുമുളകുപൊടി ചേര്ത്ത് സേവിച്ചാല് മതി.

തുളസിയില ചതച്ചു മുറിയുടെ മൂലയിലിട്ടാല് കൊതുകുശല്യം ഒഴിവാക്കാം.

തുളസിയുടെ വിത്തു ചൂടുവെള്ളത്തില് അരച്ചുകലക്കി സേവിച്ചാല് മൂത്രസംബന്ധമായ രോഗങ്ങള്ക്ക് ശമനം കിട്ടും.

തുളസിയിലയും തഴുതാമയിലയും കൂടി വെള്ളത്തിലിട്ട ശേഷം ഫ്രിഡ്ജില്വച്ച് തണുപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല് കൂടുതല് ഉന്മേഷം ലഭിക്കും.

കൃഷ്ണതുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ മുടിയുടെ ചുവടറ്റം മുതല് അത്രംവരെ പുരട്ടുക. ഒരാഴ്ച ഇങ്ങനെ ചെയ്താല് നരച്ചമുടി കറുപ്പിക്കാം.

READ ON APP