Hero Image

മല്ലിയില കേടുകൂടാതെ സൂക്ഷിക്കാന്

രണ്ടുമൂന്നു നാള്ക്കകം തന്നെ ഉപയോഗശൂന്യമായി മാറുന്ന വസ്തുവാണ് മല്ലിയില. എന്നാല് ചില മുന്കരുതല് നടപടികള് സ്വീകരിച്ചാല് മല്ലിയില ഏറെനാള് കേടുകൂടാതെ സൂക്ഷിക്കാനാവും. ഇതില് ഏറ്റവും ഉചിതമായ രീതി ഫ്രീസിംഗാണ്.

ഫ്രീസ് ചെയ്യുന്ന വിധംഃ

മല്ലിയില കഴുകി വൃത്തിയാക്കി വെള്ളമയം മാറ്റിയശേഷം പൊടിയായി അരിഞ്ഞെടുക്കണം.

ഇത് ഐസ്ട്രേയില് നിരത്തുക. മുകളില് വെള്ളമൊഴിച്ച് ഫ്രീസറില് വയ്ക്കുക. ഇവ ഐസ്ക്യൂബുകളായി മാറുമ്പോള് ഫ്രീസറില് നിന്നെടുത്ത് ഓരോ ക്യൂബുകളായി അടര്ത്തിയെടുക്കണം. പിന്നീട് ഇവ ഫ്രീസര് ബാഗിലാക്കി ഫ്രീസറില്ത്തന്നെ സൂക്ഷിക്കുക. സൂപ്പ്, സ്റ്റിയൂ, സോസ് എന്നിവ തയാറാക്കുമ്പോള് ആവശ്യത്തിനനുസരിച്ച് ഈ ക്യൂബുകള് അവയില് ചേര്ക്കാം.
പൊടിയായി അരിഞ്ഞ മല്ലിയില ചെറിയ പാത്രങ്ങളിലാക്കിയും ഫ്രീസ് ചെയ്യാം. ആവശ്യാനുസരണം ഓരോ പാത്രങ്ങളില്നിന്ന് എടുത്തുപയോഗിക്കാം.

മല്ലിയില അരിയാതെയും ഫ്രീസ് ചെയ്യാം. കഴുകിത്തുടച്ച ഇലകള് ഫ്രീസര് ബാഗിലാക്കി വയ്ക്കുക. അതല്ലെങ്കില് ട്രേയില് നിരത്തി ഫ്രീസ് ചെയ്തശേഷം പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറില് സൂക്ഷിക്കുക.

READ ON APP