Hero Image

ഇനി ആറ് വ്യത്യസ്ത രുചികളില് ചായ ഉണ്ടാക്കി ആസ്വദിക്കൂ

1. ചായയില് ഒരു തുള്ളി എസന്സ് ചേര്ത്താല് രുചി കൂടും.

2. തേയിലയ്ക്കൊപ്പം മല്ലി, പുതിന, പനിക്കൂര്ക്ക, കൃഷ്ണതുളസി, ഇഞ്ചിപ്പുല്ല് എന്നിവയുടെ ഇലകളും കുരുമുളക്, ഗ്രാമ്പൂ, കൊത്തമല്ലി, ചുക്ക് എന്നിവയും തരുതരുപ്പായി ചേര്ക്കുക. കൂടെ ശര്ക്കരയും ചേര്ക്കുക. തിളപ്പിച്ച് അരിച്ചെടുത്താല് സ്വാദ് കൂടും.

3. കട്ടന്ചായയില് നാരങ്ങാനീരിനൊപ്പം പുതിനയിലനീര് ചേര്ത്ത് തണുപ്പിക്കുക.

4. ചായയ്ക്ക് വ്യത്യസ്ത രുചി കിട്ടാന് തണുപ്പിച്ച ശേഷം ചോക്ലേറ്റ്, വാനില, പൈനാപ്പിള്, മിക്സഡ് ഫ്രൂട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ എസന്സ് ചേര്ക്കുക.

5. കോഴിമുട്ട പഞ്ചസാര ചേര്ത്ത് അടിച്ചെടുത്ത് ചായപ്പൊടി ചേര്ത്തു തിളച്ചവെള്ളം ഒഴിക്കുക. ഇത് ഇളക്കിക്കൊണ്ടിരിക്കുക. പാല് ചേര്ക്കേണ്ട. രണ്ട് ഗ്ലാ
സ് ചായയ്ക്ക് ഒരു മുട്ട മതി.

6. ചായ തിളയ്ക്കുമ്പോള് ഒരു ഏലയ്ക്കാ ചതച്ചു ചേര്ക്കുക. ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത് ഒരു സ്പൂണ് ചേര്ത്താല് ചായയ്ക്ക് രുചി കൂടും.

READ ON APP