Hero Image

പാചകപ്രശ്നങ്ങള്ക്കുള്ള '10' പ്രതിവിധി അറിഞ്ഞു വയ്ക്കുക

1. കേക്കുണ്ടാക്കുമ്പോള് മുട്ടയുടെ മണം വരാതിരിക്കാന് എന്തു ചെയ്യണം...?

* കേക്കുണ്ടാക്കുമ്പോള് മുട്ടയുടെ മണം വരാതിരിക്കാന് ഒരു ടീസ്പൂണ് തേന് ചേര്ത്താല് മതി.

2. മൈക്രോവേവ് ഓവന് പെട്ടെന്ന് വൃത്തിയാക്കാന് വല്ല മാര്ഗവുമുണ്ടോ?

* ബേക്കിംഗ് പൗഡറില് തുണിമുക്കി മൈക്രോവേവ് ഓവന് തുടച്ചാല് വേഗം വൃത്തിയാകും.

3. പച്ചക്കറികള് വേവിച്ചെടുത്ത വെള്ളത്തിന് വേറെ വല്ല ഉപയോഗവുമുണ്ടോ...?

* പച്ചക്കറികള് വേവിച്ചെടുത്ത വെള്ളം സൂപ്പോ, രസമോ ഉണ്ടാക്കാന് പ്രയോജനപ്പെടുത്താം.

4. എസന്സിന് പകരമായി ഏതെങ്കിലും പഴവര്ഗം ഉപയോഗിക്കാമോ?

* നന്നായി പഴുത്ത ഓറഞ്ചിന്റെ തൊലി പാട മാറ്റി, ചെറു കഷണങ്ങളാക്കി വെയിലില് ഉണക്കി സുക്ഷിച്ചാല് എസന്സിന് പകരം ഉപയോഗിക്കാം.

5. കാച്ചിയ പാല് പെട്ടെന്ന് കേടാകാതിരിക്കാന് എന്താണ് മാര്ഗം?

* കാച്ചിയ പാലില് മൂന്നുനാല് നെന്മണി ഇട്ടുവച്ചാല് പെട്ടെന്ന് കേടാവില്ല.

6. തേങ്ങയുടെ പഴക്കച്ചുവ മാറിക്കിട്ടാന് എന്തു ചെയ്യണം?

* അതില് ഉപ്പുവെള്ളം ചേര്ത്തുവയ്ക്കുക.

7. ഉള്ളി മുറിച്ച മണം കത്തിയിലും വിരലിലും ഉണ്ടാകുമല്ലോ, അത് അകറ്റാന് എന്താണ് വഴി?

* നാരങ്ങാകൊണ്ട് കത്തിയും വിരലും തുടച്ചെടുക്കുക.

8. വാടിയ വറ്റല്മുളക് കുറേയധികം ബാക്കി വന്നാല് പ്രയോജനപ്പെടുത്താന് ഒരു മാര്ഗം പറയാമോ..?

* വാടിയ വറ്റല്മുളക് മോരില് പുഴുങ്ങി ഉണക്കിയെടുത്താല് നല്ലൊരു കൊണ്ടാട്ടമായി.

9. തക്കാളി അരിയുമ്പോള് പൊടിഞ്ഞുപോകാതിരിക്കാന് എന്താണ് വഴി?

* തണുത്ത വെള്ളത്തില് അല്പനേരം മുക്കിവച്ചശേഷം അരിഞ്ഞാല് തക്കാളി പൊടിഞ്ഞുപോകില്ല.

10. വാടിയ പച്ചക്കറികള്ക്ക് പുതുമ കിട്ടാന് എന്താണ് ചെയ്യേണ്ടത്?

* വാടിയ പച്ചക്കറികള് നാരങ്ങാ വെള്ളത്തില് മുക്കിവച്ചാല് അതിന് നല്ല പുതുമയുണ്ടാകും.

READ ON APP