Hero Image

തിളക്കമാര്ന്ന ചര്മ്മത്തിന് സോനം കപൂറിന്റെ സീക്രട്ട് ഫെയ്സ് മാസ്ക്; കുറഞ്ഞ ചിലവില് തയാറാക്കാം

നീരജ, ഖുബ്സൂരത്, രാഞ്ജന, സഞ്ജു തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില് തന്റേതായ ഇടം നേടിയെടുത്ത നടിയാണ് സോനം കപൂര്. നടന് അനില് കപൂറിന്റെ മകളായ സോനം, അഭിനയത്തിനുപുറമേ ഫാഷനിലും മിന്നും താരമാണ്. ബോളിവുഡിന്റെ ഫാഷന് ഐക്കണായിട്ടാണ് സോനത്തെ കണക്കാക്കുന്നത്.

ഇപ്പോഴിതാ കുറഞ്ഞ ചിലവില് പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു ഫെയ്സ് മാസ്ക് പരിചയപ്പെടുത്തുകയാണ് സോനം കപൂര്.

വാനിറ്റി വിഗ്നെറ്റ് എന്ന ഇന്സ്റ്റഗ്രാം പേജില് പോസ്റ്റ് ചെയ്തിരിക്കുന്ന സീരിസിലാണ് താന് സ്ഥിരം ഉപയോഗിക്കുന്ന കടല മാവ് കൊണ്ടുള്ള ഫെയ്സ് മാസ്ക്കിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

ചേരുവകള്

കടലമാവ്
ചന്ദനപ്പൊടി
റോസ് വാട്ടര്
പാല്
മഞ്ഞള്

കടലമാവ്, ചന്ദനപ്പൊടി, റോസ് വാട്ടര്, പാല്, മഞ്ഞള് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അത് ഉണങ്ങിയതിനു ശേഷം പതിയെ റബ് ചെയ്ത് കളയുക. നല്ലൊരു ഫെയ്സ് സ്ക്രബ് കൂടിയാണിതെന്ന് സോനം പറയുന്നു. പാലില് അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, മഞ്ഞള് എന്നിവ ചര്മ്മത്തിന് ഫലപ്രദമാണ്. ഈ ചേരുവകളോടൊപ്പം കുറച്ച് തേന് കൂടി ചേര്ത്താല് ഫലം ലഭിക്കും.

READ ON APP