Hero Image

ലോഞ്ചിംഗിന് തയ്യാറെടുത്ത് വിവോ വി30e ; ഫോണിനെ കുറിച്ച് അറിയാം

പ്രമുഖ ചൈനീസ് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ വിവോ തങ്ങളുടെ വിവോ വി30e (Vivo V30e 5G) സ്മാര്ട്ട്ഫോണിന്റെ ഇന്ത്യന് ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വി30e ഉടന് ഇന്ത്യയില് അവതരിപ്പിക്കും. വി30e 5ജിക്കായി ഒരു പ്രത്യേക പേജും ഇപ്പോള് വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില് കാണാം.

വിവോ വി 30 സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേര്ക്കല് എന്ന നിലയിലാണ് വി30e എത്തുന്നത്. ഇതിനകം ഈ സീരീസില് വിവോ വി 30, വി 30 പ്രോ എന്നീ ഫോണുകള് അവതരിപ്പിക്കപ്പെട്ടിരുന്നു. വളരെ ആകര്ഷകമായ ഒരു ജെം കട്ട് ഡിസൈനിലായിരിക്കും വിവോ വി30e 5ജി എത്തുകയെന്ന് ടീസര് ചിത്രം വെളിപ്പെടുത്തുന്നു.

വെല്വെറ്റ് റെഡ്, സില്ക്ക് ബ്ലൂ നിറങ്ങളില് ഹാന്ഡ്സെറ്റ് ലഭ്യമാകും എന്നാണ് നിലവിലെ സൂചന. ക്യാമറ മികവില് ശ്രദ്ധ പുലര്ത്തിക്കൊണ്ടാകും വിവോ വി30e പുറത്തിറക്കുക. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള് ആണ് ഇതിലുള്ളത് എന്ന് ചിത്രങ്ങള് സൂചിപ്പിക്കുന്നു. ഈ ക്യാമറ മൊഡ്യൂള് ചെറുതായി റിയര് പാനലിന്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. ഡ്യുവല് റിയര് ക്യാമറകളും എല്ഇഡി ഫ്ലാഷും ഈ ക്യാമറ മൊഡ്യൂളില് ഉണ്ട്. 'ഓറ ലൈറ്റ്', '2x പോര്ട്രെയ്റ്റ്' എന്നിവ ഈ ക്യാമറയൂണിറ്റിലുണ്ടെന്ന് ചിത്രങ്ങള് സൂചിപ്പിക്കുന്നു. കര്വ്ഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. പിന് പാനല് അരികുകളും ചെറുതായി കര്വ്ഡ് ഡിസൈനിലാണ് എത്തുന്നത്. ഫോണിന്റെ വലത് അറ്റത്ത് വോളിയം റോക്കറും പവര് ബട്ടണുകളും കാണാം. ആന്ഡ്രോയിഡ് 14- അടിസ്ഥാനമാക്കിയുള്ള FunTouchOSല് ആണ് ഫോണിന്റെ പ്രവര്ത്തനം.

അഡ്രിനോ 710 ജിപിയുവും 8 ജിബി റാമുമായി ജോടിയാക്കിയ ക്വാല്കോം സ്നാപ്ഡ്രാഗണ് 6 ജെന് 1 ചിപ്സെറ്റാണ് ഇതിലുണ്ടാകുക എന്ന് ഗീക്ക്ബെഞ്ച് ബെഞ്ച്മാര്ക്ക് ഡാറ്റാബേസിലെ വിവരങ്ങള് വെളിപ്പെടുത്തുന്നു. 5,500mAh ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ ഫോണാണ് വിവോ വി30e 5ജിയെന്നും ഇതിന്റെ ബാറ്ററി 4 വര്ഷത്തേക്ക് തകരാറില്ലാതെ പ്രവര്ത്തിക്കുമെന്നും വിവോ അവകാശപ്പെടുന്നു.
സെല്ഫികള്ക്കും വീഡിയോ ചാറ്റുകള്ക്കുമായി ഓട്ടോഫോക്കസുള്ള 50എംപി സ്നാപ്പര് ആണ് വിവോ വി30e 5ജിയുടെ ഫ്രണ്ടില് നല്കിയിരിക്കുന്നത്. ഈ വിവോ ഫോണിന്റെ വിലയും ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും ലഭ്യമായിട്ടില്ല.

READ ON APP