Hero Image

നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ

ആവശ്യക്കാര് ഉണ്ട് എന്നതിനാല് തന്നെ ഇന്ത്യന് മൊബൈല് വിപണിയില് പുതിയ പുതിയ ഫീച്ചര് ഫോണുകള് എത്തുന്നുണ്ട്. ഫീച്ചര് ഫോണ് വിപണിയിലേക്ക് ഐടെല് (itel) ഇപ്പോള് ഒരു കിടിലന് ഫീച്ചര് ഫോണ് അവതരിപ്പിച്ചിരിക്കുന്നു. ഐടെല് സൂപ്പര്ഗുരു 4ജി ( itel Super Guru 4G) എന്നാണ് ഈ ഫീച്ചര് ഫോണിന്റെ പേര്. ഇന്ത്യയിലെ സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങള് മികച്ച രീതിയില് നിറവേറ്റാന് കഴിയുന്ന ഒരു ഫീച്ചര് ഫോണ് എന്ന നിലയിലാണ് ഐടെല് സൂപ്പര്ഗുരു 4ജി എത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയില് സ്മാര്ട്ട്ഫോണുകള് അവതരിപ്പിച്ചുകൊണ്ടാണ് ഐടെല് ഇന്ത്യന് സ്മാര്ട്ട്ഫോണ് വിപണയില് ശ്രദ്ധ നേടിയത്. മറ്റ് ബ്രാന്ഡുകള് 15000 രൂപയില് താഴെ വിലയില് ഇറക്കുന്ന ഫോണുകള് ഐടെല് പലപ്പോഴും 8000 രൂപയില് താഴെ വിലയില് വിപണിയില് എത്തിക്കാറുണ്ട്. അടുത്തിടെ ലോഞ്ച് ചെയ്ത ഐടെല് പവര് സീരീസ് ഫോണുകള് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2 ഇഞ്ച് ഡിസ്പ്ലേയുള്ള ഐടെല് സൂപ്പര് ഗുരു VoLTE പിന്തുണയോടെ ഡ്യുവല് 4G സിം കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഒരു ഫീച്ചര് ഫോണ് ആണെങ്കിലും ഈ ഫോണ് കുറച്ച് സ്മാര്ട്ടുമാണ്. ബാര്കോഡ് സ്കാന് ചെയ്ത് യുപിഐ പേയ്മെന്റുകള് ഉള്പ്പെടെ നടത്താനുള്ള സൗകര്യം ഇതിലുണ്ട്. അതിനായി പിന്പാനലിലെ വിജിഎ ക്യാമറ പ്രയോജനപ്പെടുത്തുന്നു.

ക്ലൗഡ് അധിഷ്ഠിത YouTube പ്ലേബാക്കും പിന്തുണയ്ക്കും എന്നതാണ് ഈ ഫീച്ചര് ഫോണിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബ് ഷോര്ട്ട്സും മറ്റും ആസ്വദിക്കാന് ഇത് ഉപകാരപ്പെടും. ഇത് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളില് ബിബിസി വാര്ത്തകള് ആക്സസ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ഫീച്ചര് ഫോണ് ആണെങ്കിലും അത്യാവശ്യം എന്റര്ടെയ്ന്മെന്റ് ആവശ്യങ്ങള് നിറവേറ്റാന് ഈ ഫോണിന് കഴിയും. ലെറ്റ്സ്ചാറ്റ് ആപ്പ് ഇതില് പ്രീ ഇന്സ്റ്റാള് ചെയ്തിരിക്കുന്നു. കൂടാതെ സോകോബാന്, 2048, ടെട്രിസ് തുടങ്ങിയ ഗെയിമുകളും ഇതിലുണ്ട്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഡ്യുവല് 4G സിം സ്ലോട്ടുകളാണ് ഈ ഫീച്ചര് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്.

2 ഇഞ്ച് സ്ക്രീന്, VoLTE പിന്തുണയുള്ള ഡ്യുവല് - 4G, 2G/3G, വിജിഎ ക്യാമറ, UPI പേയ്മെന്റ് പിന്തുണ, 6 ദിവസം വരെ ബാക്കപ്പ് ലഭിക്കുന്ന 1000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. 1,799 രൂപയാണ് ഐടെല് സൂപ്പര് ഗുരു 4ജി ഫീച്ചര് ഫോണിന്റെ വില. ഗ്രീന്, ബ്ലാക്ക്, ഡാര്ക്ക് ബ്ലൂ എന്നീ മൂന്ന് കളര് ഓപ്ഷനുകളില് ഈ ഫോണ് ലഭ്യമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും വിവിധ ഓഫ്ലൈന്, ഓണ്ലൈന് റീട്ടെയില് ചാനലുകള് വഴിയും വാങ്ങാം.

READ ON APP