Hero Image

ഐഫോണ് 15 പ്രോ ഇപ്പോള് വന് ഡിസ്കൗണ്ടില് സ്വന്തമാക്കാന് അവസരം

ഐഫോണ് 15 പ്രോ ഇപ്പോള് വന് ഡിസ്കൗണ്ടില് സ്വന്തമാക്കാന് അവസരം. പ്രമുഖ ഇ- കൊമേഴ്സ് സ്റ്റോറുകളിലൊന്നായ വിജയ് സെയില് ആണ് ഐഫോണ് 15 പ്രോയ്ക്ക് ഉയര്ന്ന ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ഐഫോണിന് എല്ലാ പ്രമുഖ ഓണ്ലൈന് സ്റ്റോറുകളും ധാരാളം ഡിസ്കൗണ്ടുകള് നല്കുന്നുണ്ട്. അതിനാല് ഐഫോണ് 15 മോഡല് 60000 രൂപയില് താഴെ വിലയില് വേണമെങ്കിലും കിട്ടും.

എന്നാല് ഐഫോണ് 15 പ്രോ മോഡലുകള്ക്ക് അത്രയധികം ഡിസ്കൗണ്ടുകള് വരാറില്ല. എന്നാലിപ്പോള് വിജയ് സെയില് ഐഫോണ് 15 പ്രോ മോഡലിന് ലഭ്യമായ ഏറ്ററവും മികച്ച ഡിസ്കൗണ്ട് ഒരുക്കിയിരിക്കുകയാണ്.

ഐഫോണ് 15 പ്രോ നിലവില് വിജയ് സെയില്സ് ലിസ്റ്റുചെയ്തിരിക്കുന്നത് 1,28,200 രൂപ പ്രാരംഭ വിലയിലാണ്. ഇതിന്റെ യഥാര്ത്ഥ റീട്ടെയില് വില 1,34,900 രൂപയാണെന്നും തങ്ങള് 6,700 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നല്കിയിരിക്കുന്നു എന്നും ഇവര് അവകാശപ്പെടുന്നു. ഇത് കൂടാതെ ആകര്ഷകമായ ബാങ്ക് ഓഫര് കൂടി ഒരുക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാര്ഡുകള് ഉപയോഗപ്പെടുത്തി ഐഫോണ് 15 പ്രോ വാങ്ങുമ്പോള് 10,000 രൂപയുടെ അധിക ഡിസ്കൗണ്ട് വിജയ് സെയില് നല്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.

എന്നാല് ഈ ഡിസ്കൗണ്ട് പരിമിതമായ സമയത്തേക്ക് മാത്രമാകും ലഭ്യമാകൂ. ഇത് കൂടാതെ പഴയ ഐഫോണ് എക്സ്ചേഞ്ച് ചെയ്തും പുതിയ ഐഫോണ് 15 പ്രോയുടെ വിലയില് ഡിസ്കൗണ്ട് നേടാം. എന്നാല് പരമാവധി എത്ര രൂപ വരെ എക്സ്ചേഞ്ച് മൂല്യം നല്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്ക്ക് തങ്ങളുടെ പിന്കോഡ് വെബ്?സൈറ്റില് ?നല്കി ഇക്കാര്യം പരിശോധിക്കാവുന്നതാണ്.

READ ON APP