Hero Image

മോട്ടറോള എഡ്ജ് 50 പ്രോ 5ജി സ്മാര്ട്ട്ഫോണ് ഇപ്പോള് 5000 രൂപ ഡിസ്കൗണ്ടില് സ്വന്തമാക്കാം

ഈ മാസം ആദ്യം മോട്ടറോള ഇന്ത്യയില് ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 50 പ്രോ 5ജി (Motorola Edge 50 Pro 5G) ഞെട്ടിക്കുന്ന രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. നേരത്തെ ഏപ്രില് 8ന് മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വില്പ്പന ഇന്ത്യയില് ആരംഭിച്ചിരുന്നു. മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി+ 256ജിബി വേരിയന്റ് 31,999 രൂപ വിലയിലും 12ജിബി+ 256ജിബി വേരിയന്റ് 35,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്തത്.

വില്പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലോഞ്ച് ഓഫറുകള് പ്രഖ്യാപിച്ചപ്പോള് 2000 രൂപ ഡിസ്കൗണ്ടാണ് ലഭിച്ചത്. അതായത് മുന്പ് അടിസ്ഥാന മോഡല് ലഭിച്ചിരുന്ന ഏറ്റവും കുറഞ്ഞ വില 29,999 രൂപയായിരുന്നു.

ഫ്ലിപ്പ്കാര്ട്ട് വഴിയും മോട്ടറോളയുടെ ഓണ്ലൈന്- ഓഫ്ലൈന് സ്റ്റോറുകള് വഴിയും ആണ് എഡ്ജ് 50 പ്രോ 5ജി വാങ്ങാന് ലഭ്യമായിരുന്നത്. ഇപ്പോള് ഫ്ലിപ്പ്കാര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഡിസ്കൗണ്ടിന്റെ ഭാഗമായി പരിമിത കാലത്തേക്ക് ഈ സ്മാര്ട്ട്ഫോണ് 27,999 രൂപ വിലയില് ലഭ്യമാകും. അതായത് ഏതാണ്ട് 4000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഫ്ലിപ്പ്കാര്ട്ട് നല്കും. ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാര്ഡ് വഴി ഇടപാടുകള് നടത്തുന്നവര്ക്ക് 2250 രൂപ വരെ ഡിസ്കൗണ്ടും ലഭ്യമാകും. ഇതിന് പുറമേ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകും. അതിനാല് മൊത്തത്തില് 5000 രൂപയിലധികം ഡിസ്കൗണ്ടില് ഈ കിടിലന് 5ജി ഫോണ് ഫ്ലിപ്പ്കാര്ട്ടില്നിന്ന് വാങ്ങാം. എന്നാല് പരിമിതമായ സമയത്തേക്ക് മാത്രമേ ഈ ഓഫര് ലഭ്യമാകുകയുള്ളൂ

മോട്ടറോള അടുത്ത കാലത്ത് പുറത്തിറക്കിയതില് ഏറ്റവും കരുത്തുറ്റ സ്മാര്ട്ട്ഫോണുകളില് ഒന്നാണിത്. 6.7 ഇഞ്ച് 1.5K 144Hz കര്വ്ഡ് pOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. പാന്റോണ് വാലിഡേറ്റഡായിട്ടുള്ള ട്രൂ കളര് ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാര്ട്ട്ഫോണ് ഡിസ്പ്ലേ ആണ് ഇത് എന്നാണ് മോട്ടറോള പറയുന്നത്. ക്വാല്ക്കോമിന്റെ സ്നാപ്ഡ്രാഗണ് 7 ജെന് 3 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. ഇതിന് അകമ്പടിയായി 12GB വരെ റാമും ഉണ്ട്. 256 ജിബി ഓണ്ബോര്ഡ് സ്റ്റോറേജുമായാണ് മോട്ടറോള എഡ്ജ് 50 പ്രോ വരുന്നത്. ആന്ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവര്ത്തനം.

ട്രിപ്പിള് റിയര് ക്യാമറ സജ്ജീകരണമാണ് ഈ മോട്ടറോള ഫോണിലുള്ളത്. അതില് OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കല് സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്ത്തും പ്രദാനം ചെയ്യുന്ന 13MP അള്ട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഓട്ടോഫോക്കസ് ഫീച്ചറോടു കൂടിയ 50എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ലോകത്തിലെ ആദ്യത്തെ AI- പവര്ഡ് പ്രോ-ഗ്രേഡ് ക്യാമറയാണ് ഇതിലൊരുക്കിയിരിക്കുന്നത് എന്ന് മോട്ടറോള പറയുന്നു.

AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷന്, ക്വാഡ് പിക്സല് ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എന്ഹാന്സ്മെന്റ് എഞ്ചിന്, ടില്റ്റ് മോഡ് തുടങ്ങി ചിത്രങ്ങളുടെ മികവ് വര്ധിപ്പിക്കാന് നിരവധി ക്യാമറ ഫീച്ചറുകള് ഈ ഫോണ് വാഗ്ദാനം ചെയ്യുന്നുണ്ട്. 5G SA/NSA, IP68 റേറ്റിങ്, എന്നിവയും 125W ടര്ബോപവര് ഫാസ്റ്റ് ചാര്ജിങ്, 50W വയര്ലെസ് ചാര്ജിങ്, 10W റിവേഴ്സ് വയര്ലെസ് ചാര്ജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയും ഇതിലുണ്ട്. എന്ട്രി ലെവല് മോഡല് ബോക്സില് 68W ചാര്ജറാണ് ഉള്ളത്. ഉയര്ന്ന വേരിയന്റിനൊപ്പം 125W ചാര്ജര് ലഭിക്കും.

READ ON APP