Hero Image

''എന്റെ ഗ്യാംഗ് നിങ്ങളുടേതിനേക്കാള് മികച്ചതാണ്..'' കൂട്ടുകാര്ക്കൊപ്പം തന്റെ ബ്രൈഡല് ഷവര് ചിത്രങ്ങള് പങ്കിട്ട് മീര നന്ദന്,

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദന്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി പിന്നീട് ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. 'മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ താരം അഭിനയിച്ചു.

വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് മീര സിനിമയില് നിന്ന് ഇടവേളയെടുത്തത്.
2015ല് ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില് റേഡിയോ ജോക്കിയായ താരം ആ ജോലിക്കിടയിലാണ് തമിഴില് 'ശാന്തമാരുത'നെന്ന സിനിമയില് അഭിനയിച്ചത്. അടുത്തിടെ 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു. അടുത്തിടെ മീരയുടെ വിവാഹത്തെക്കുറിച്ചും വരനെക്കുറിച്ചും ഒരുപാട് ട്രോളുകള് വന്നിരുന്നു. വളരെ സ്വകാര്യമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള് വന്നതോടെയാണ് ട്രോളുകളും തുടങ്ങിയത്. ശ്രീജുവാണ് മീരാ നന്ദനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹ നിശ്ചയം സെപ്റ്റംബറിൽ നടന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ മീരാ നന്ദൻ പങ്കിട്ടതു മുതൽ ബോഡി ഷെയ്മിങ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ശ്രീജുവുമൊത്തുള്ള ഫോട്ടോകൾ നടി എപ്പോൾ പങ്കുവച്ചാലും വൻ തോതിൽ മോശം കമന്റുകൾ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും. ഇതൊന്നും മീര പക്ഷേ കണക്കിലെടുക്കാറേയില്ല.
ഇപ്പോഴിതാ തന്റെ ബ്രൈഡല് ഷവറിന്റെ ചിത്രങ്ങള് പങ്കിട്ടിരിക്കുകയാണ് താരം. ബ്രൈഡ്സ്മേറ്റ്സിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘എന്റെ ക്രൂ നിങ്ങളേക്കാൾ മികച്ചതാണ്...’’ എന്ന ക്യാപ്ഷന് നല്കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.

READ ON APP