Hero Image

ബ്ലൗസും കൈലിയും നനഞ്ഞൊട്ടി മഴ നനഞ്ഞ് റേച്ചല്, ആരാധകരെ ചൂടു പിടിപ്പിക്കാന് ഹോട്ട് ലുക്കില് ഹണി റോസ്

തെന്നിന്ത്യയിലെ താരസുന്ദരിമാരില് ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും വലിയൊരു മേക്കോവറിലൂടെ എത്തിയ ‘ട്രിവാന്ഡ്രം ലോഡ്ജ്’ എന്ന ചിത്രമാണ് താരത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു കൊടുത്തത്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്.

അഭിനയം കൊണ്ടു മാത്രമല്ല തന്റെ സൗന്ദര്യം കൊണ്ടും താരം എപ്പോഴും ആരാധകരെ ആകര്ഷിക്കാറുണ്ട്.
ഇപ്പോഴിതാ ഹണി റോസ് കേന്ദ്ര കഥാപാത്രമാകുന്ന റേച്ചല് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര് പങ്കിട്ടിരിക്കുകയാണ് താരം. മഴ നനഞ്ഞു കൊണ്ടിരിക്കുന്ന ഹണിയെയാണ് പോസ്റ്ററില് കാണുന്നത്. ബ്ലൗസും കൈലിയും ധരിച്ചിരിക്കുന്ന താരത്തിന്റെ പോസ്റ്റര് സോഷ്യല് മീഡിയയില് വൈറലാകുകയാണ്. ഇറക്കിവെട്ടിയ ബ്ലൗസില് ഗ്ലാമറസ്സ് ലുക്കിലാണ് താരത്തെ കാണാനാകുന്നത്. ഹണി റോസിലെ അഭിനേതാവിനെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് പോസ്റ്റര് സൂചിപ്പിക്കുന്നു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ഫസ്റ്റ്ലുക്കിലും ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെട്ടത്.
പ്രശസ്ത സംവിധായകന് എബ്രിഡ് ഷൈന് സഹനിര്മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ചിത്രത്തില് ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില് ബാദുഷ എൻ എം ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.

സിനിമകളില് മാത്രമല്ല ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി ഹണി റോസ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഹണിയ്ക്കെതിരെ ട്രോളുകളും വന്നിരുന്നു. ഉദ്ഘാടനച്ചടങ്ങുകളിലും മറ്റ് ഫോട്ടോഷൂട്ടുകളിലുമായി തിളങ്ങുന്ന താരം സോഷ്യല് മീഡിയയിലൂടെ ആ ചിത്രങ്ങളും വീഡിയോകളും പങ്കിടാറുമുണ്ട്. ഒരു വെണ്ണക്കല്പ്രതിമ പോലെ തോന്നിപ്പിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ആരാധകര് ഏറ്റെടുക്കുന്നത്. താരത്തിന്റെ സിനിമയുടെ പോസ്റ്ററും സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്.

READ ON APP