Hero Image

ഐ.പി.എല്ലിലെ ഏഴാം സെഞ്ചുറിയുമായി ജോസ് ബട്ലര്

ഈഡന് ഗാര്ഡന്സ്: രാജസ്ഥാന് റോയല്സും കൊല്ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മില് നടന്ന ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റ് മത്സരത്തില് പിറന്നത് ഒരുപിടി റെക്കോഡുകള്.
ഈഡന് ഗാര്ഡന്സില് നടന്ന മത്സരത്തില് രാജസ്ഥാന് റോയല്സ് രണ്ടുവിക്കറ്റിന്റെ ആവേശ ജയം കുറിച്ചിരുന്നു. 224 റണ് വിജയലക്ഷ്യം രാജസ്ഥാന് അവസാനപന്തില് മറികടന്നു.

13-ാം ഓവറില് ആറിനു 121 എന്ന നിലയില് തോല്വി മുന്നില്ക്കണ്ടെ രാജസ്ഥാനെ ജോസ് ബട്ലറിന്റെ (60 പന്തില് ആറു സിക്സറും ഒന്പതുഫോറും അടക്കം 107) ടെ അപരാജിത സെഞ്ചുറിയും റോവ്മാന് പവലിന്റെ (13 പന്തില് 26) ജയത്തിലെത്തിച്ചു. യശസ്വി ജയ്സ്വാള് (ഒന്പത് പന്തില് 19), നായകന് സഞ്ജു സാംസണ് (12), റിയാന് പരാഗ് (14 പന്തില് 34), ധ്രുവ് ജുറെല് (രണ്ട്), അശ്വിന് (എട്ട്), ഷിംറോണ് ഹെറ്റ്മെയര് (പൂജ്യം), ട്രെന്റ് ബോള്ട്ട് (പൂജ്യം) എന്നിവര് രാജസ്ഥാന് നിരയില് പുറത്തായി.
സുനില് നരേന്റെ സെഞ്ചുറിയാണ് (56 പന്തില് ആറു സിക്സറും 13 ഫോറും ഉള്പ്പെടെ 109 റണ്) കൊല്ക്കത്തയ്ക്കു കൂറ്റന് സ്കോര് സമ്മാനിച്ചത്. ബൗളിങ്ങില് രണ്ടു വിക്കറ്റുമായി നരേന് ഓള്റൗണ്ട് മികവും പ്രകടിപ്പിച്ചു. ഐ.പി.എല്ലിലെ പിന്തുടര്ന്നു നേടുന്ന ഏറ്റവും വലിയ ജയമെന്ന തങ്ങളുടെ തന്നെ റെക്കോഡിനൊപ്പമെത്താന് രാജസ്ഥാന് റോയല്സിനായി. 2020 സീസണിലെ പഞ്ചാബ് കിങ്സ് ഇലവനെതിരേ (പഞ്ചാബ് കിങ്സ്) ഷാര്ജയില് നടന്ന മത്സരത്തില് രാജസ്ഥാന് 224 റണ് പിന്തുടര്ന്നു നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിന്റെ
15-ാം ഓവര് തുടങ്ങുമ്പോള് രാജസ്ഥാന് ജയിക്കാന് വേണ്ടിയിരുന്നത് 96 റണ്. പിന്നീടങ്ങോട്ടാണു ബട്ലര് അടിച്ചു തകര്ത്തത്. ഐ.പി.എല്ലിലെ ഏഴാം സെഞ്ചുറി കുറിച്ച ബട്ലര് കൊല്ക്കത്തയുടെ വിജയ പ്രതീക്ഷ തകര്ത്തു. ആറ് ഓവറുകളില് ബട്ലറുടെ സ്ട്രൈക്ക് റേറ്റ് 240.74 ആയിരുന്നു. 36 പന്തുകളില് 50 കടന്ന ബട്ലര് 55 പന്തുകളിലാണു സെഞ്ചുറിയിലെത്തിയത്.
ഐ.പി.എല്ലിലെ സെഞ്ചുറികളില് ക്രിസ് ഗെയ്ലിനെ മറികടക്കാന് ബട്ലറിനായി. വിരാട് കോഹ്ലി (എട്ട്) മാത്രമാണ് ഇംഗ്ളണ്ട് താരത്തിനു മുന്നിലുള്ളത്.
18-ാം ഓവറിലെ അഞ്ചാം പന്തില് ഫോറടിച്ച ബട്ലര് അവസാന പന്തില് സിംഗിളെടുത്തു. അതിനിടെ വൈഡ് ബോള് ബൗണ്ടറി കടന്നത് രാജസ്ഥാന് അനുകൂലമായി. രണ്ട് ഓവറില് 28 റണ്ണാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. ഹര്ഷിത് റാണ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് തന്നെ ബട്ലര് അതിര്ത്തി കടത്തി. മൂന്നാം പന്ത് ഫോറടിച്ചപ്പോള് നാലാം പന്ത് വീണ്ടും സിക്സറടിച്ചു. അവസാന പന്ത് സിംഗിളെടുത്ത താരം ഓവറില് 19 റണ് അടിച്ചെടുത്തു. വരുണ് ചക്രവര്ത്തി എറിഞ്ഞ അവസാന ഓവറില് രാജസ്ഥാന്റെ ലക്ഷ്യം ഒമ്പത് റണ്ണായി. ആദ്യ പന്ത് സിക്സടിച്ച ബട്ലര് സെഞ്ചുറി തികച്ചു. പിന്നീട് മൂന്ന് പന്തുകളും ഡോട്ട് ബോളുകളായിരുന്നു. സിംഗിളെടുക്കാന് സാധിക്കുമായിരുന്നിട്ടും ബട്ലര് അതിന് മുതിര്ന്നില്ല. ആവേശ് ഖാന് (0) സ്ട്രൈക്ക് കൊടുക്കാതെ തന്ത്രപരമായ നീക്കമായിരുന്നു അത്. നാലാം പന്തില് രണ്ട് റണ്ണെടുത്തതോടെ സ്കോര് ഒപ്പമായി. അവസാന പന്തില് ഒരു റണ് ഓടിയെടുത്തതോടെ ബട്ലര് ടീമിനെ ജയത്തിലെത്തിച്ചു.
അവസാന 18 പന്തുകളില് നിന്നായി 40 റണ്ണാണ് ബട്ലര് അടിച്ചെടുത്തത്. ടോസ് നേടി കൊല്ക്കത്തയെ ആദ്യം ബാറ്റിങ്ങിനയച്ച രാജസ്ഥാന് നായകന് സഞ്ജു സാംസണിന്റെ തീരുമാനം ട്രെന്റ് ബോള്ട്ടെറിഞ്ഞ ആദ്യ ഓവറില്ത്തന്നെ ശരിവയ്ക്കാന് സാഹചര്യമൊരുങ്ങിയിരുന്നു. രണ്ടാം പന്തില് ഓപ്പണര് ഫില് സാള്ട്ട് നല്കിയ അവസരം പോയിന്റില് റിയാന് പരാഗ് നിലത്തിട്ടു. ആവേശ് ഖാന് എറിഞ്ഞ രണ്ടാം ഓവറില് നരേന് ഫോറടിച്ചു തുടങ്ങി. ബോള്ട്ടിന്റെ അടുത്ത ഓവറില് സാള്ട്ടും ഫോറടിച്ചു. നാലാം ഓവറില് രാജസ്ഥാന് ആദ്യവിക്കറ്റിന്റെ മധുരം നുണഞ്ഞു. സാള്ട്ടിന്റെ റിട്ടേണ് ക്യാച്ച് ആവേശ് ഖാന് ഒറ്റക്കൈക്കുള്ളില് ഒതുക്കിയപ്പോള് സ്റ്റേഡിയം നിശബ്ദമായി. നരേനു കൂട്ടായി അന്ഗ്രിഷ് രഘുവംശി എത്തിയതോടെ കെ.കെ.ആര്. ഇന്നിങ്സ് കുതിച്ചു. ബോള്ട്ടിന്റെ മൂന്നാം ഓവറില് മൂന്നു ഫോര് അടക്കം രഘുവംശിയും നരെയ്നും ചേര്ന്ന് 14 റണ്ണടിച്ചു. ചെയ്ഞ്ച് ബൗളറായെത്തിയ കുല്ദീപ് സെന്നിന്റ അഞ്ചാം പന്തില് നരേന്റെ ആദ്യ സിക്സര്. പിന്നാലെ ചാഹലെത്തിയെങ്കിലും ഒരുഫോറടക്കം പിറന്നത് എട്ടു റണ്. ചാഹലിന്റെ അടുത്ത ഓവറില് ഒരുസിക്സും ഫോറും ഉള്പ്പെടെ 15 റണ് പിറന്നു. അശ്വിനെ സിക്സര് പറത്തി നരേന് അന്പതു കടക്കുകയും ചെയ്തു. 11-ാം ഓവര് എറിയാനെത്തിയ കുല്ദീപ് സെന് കൂട്ടുകെട്ടു പൊളിച്ചു. നാലാം പന്തില് രഘുവംശിയെ അശ്വിന് പിടികൂടി. 18 പന്തില് അഞ്ചു ഫോറടക്കം 30 റണ്ണായിരുന്നു താരത്തിന്റെ സംഭാവന. ചാഹല് എറിഞ്ഞ 13-ാം ഓവറിലെ അഞ്ചാം പന്തില് നായകന് ശ്രേയസ് അയ്യര്(11) സിക്സര് നേടിയെങ്കിലും അടുത്തപന്തില് എല്.ബിയായി.

READ ON APP