Hero Image

ശില്പ്പ ഷെട്ടിയുടെ വീട്ടില് ഇഡി റെയ്ഡ്

ബിറ്റ്കോയിന് തട്ടിപ്പ് കേസില് ബോളിവുഡ് താരം ശില്പ്പ ഷെട്ടിയുടെയും ഭര്ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

'ഇഡി മുംബൈ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള് താല്കാലികമായി കണ്ടുകെട്ടി. PMLA, 2002-ലെ വ്യവസ്ഥകള് പ്രകാരം റിപു സുദന് കുന്ദ്ര എന്ന രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്വത്തുകളാണ് ഉള്ളത്. അറ്റാച്ച് ചെയ്ത വസ്തുവകകളില് ജുഹുവില് ശില്പ്പയുടെ പേരിലുള്ള റെസിഡന്ഷ്യല് ഫ്ലാറ്റും ഉള്പ്പെടുന്നു. പൂനെയില് സ്ഥിതി ചെയ്യുന്ന ശില്പ ഷെട്ടിയുടെ റെസിഡന്ഷ്യല് ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഓഹരികള്,' എന്നിവയും ഉള്പ്പെടുന്നു.

READ ON APP