Hero Image

വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും; രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന് ശശി തരൂര്

തിരുവനന്തപുരത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാര്ത്ഥി ശശി തരൂര്. മണിക്കൂറുകളോളം വോട്ടര്മാര് കാത്തുനില്കേണ്ടതായ അവസ്ഥ വന്നുവെന്നും അതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെനന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലോക്സഭാ വോട്ടെടുപ്പില് കേരളത്തില് ഭേദപ്പെട്ട പോളിംഗ്.രാവിലെ ആരംഭിച്ച വോട്ടെടുപ്പിന്റെ സമയപരിധി അവസാനിക്കുമ്പോള് സംസ്ഥാനത്തില് 70 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് അറുപത് ശതമാനം കടന്നു.പലയിടത്തും നീണ്ട നിരയുണ്ട്. ഇക്കുറി നഗര മേഖലയില് മികച്ച പോളിംഗാണ് രാവിലെ മുതല് രേഖപ്പെടുത്തിയിരുന്നത്.മുഖ്യമന്ത്രിയും പ്രമുഖ നേതാക്കന്മാരും താരങ്ങളുമടക്കം വോട്ട് രേഖപ്പെടുത്തിയട്ടുണ്ട്.

READ ON APP