Hero Image

സഹോദരിക്ക് വിവാഹസമ്മാനം നൽകുന്നതിനെ ചൊല്ലി ഭാര്യ പിണങ്ങി: സഹോദരന്മാർ യുവാവിനെ തല്ലിക്കൊന്നു

ബാരബങ്കി: സഹോദരിക്ക് വിവാഹ സമ്മാനമായി സ്വർണവളയും ടിവിയും നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ ഭാര്യവീട്ടുകാർ അടിച്ചുകൊന്നു. ഉത്തർപ്രദേശ് ബാരബങ്കി സ്വദേശിയായ ചന്ദ്ര പ്രകാശ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഈ മാസം അവസാനം വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി ടിവിയും വളയും നൽകാൻ തീരുമാനിച്ചതോടെ ഭാര്യ ചാബി എതിർപ്പുമായി രംഗത്തെത്തി.

ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ചാബി തന്റെ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു. ചാബിയുടെ സഹോദരന്മാർ വടി ഉപയോഗിച്ച് ചന്ദ്ര പ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാബിയുടെ സഹോദരന്മാരെ പൊലീസ് അറസ്റ്റു ചെയ്തു.

READ ON APP