Hero Image

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; ഡ്രൈവര് വാഹന ഉടമയെ വെട്ടിപരുക്കേല്പ്പിച്ചു

തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ട വൈരാഗ്യത്തിൽ വാഹന ഉടമയെ ഡ്രൈവർ വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി സ്വദേശി ഉത്തമനാണ് വെട്ടേറ്റത്.ഇയാളുടെ ഡ്രൈവറായിരുന്ന മിഥുൻ ആണ് ആക്രമണം നടത്തിയത്.

സംഭവത്തില് മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തമന്റെ തലക്കും ഇടതു കൈയിലുമാണ് വെട്ടേറ്റത്.

പരുക്കേറ്റ ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

READ ON APP