Hero Image

ചങ്ങാത്തം (കഥ)

ചങ്ങാത്തം അഥവാ സൗഹൃദം - നാമെല്ലാം അതിന്റെ ഭാഗമാണ്. പലപ്പോഴും ചങ്ങാത്തത്തിന്റ മേന്മ സിനിമയിലും, സാഹിത്യത്തിലുംമൊക്കെ വാതോരാതെ പറയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്തുള്ള ചങ്ങാത്തം - അതിന്റെ അന്തസത്ത സജീവമാണോ.

ചങ്ങാതികൾ വാസ്തവത്തിൽ ചങ്ങാതികളാണോ, വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാലോ. ഈയിടെ വായിച്ച ഒരു കഥയിൽ പറയുന്നത് ഇങ്ങനെ - രണ്ട് പേർ കണ്ടുമുട്ടിയപ്പോൾ അപരൻ പറയുന്നു മുഖം അയാളുടെ സ്വന്തമല്ല കാരണം ആരോ പടക്കം എറിഞ്ഞു മുഖം നഷ്ട്ടപെട്ടു ജീവൻ തിരിച്ചു കിട്ടി.

ഇപ്പോൾ ഡോക്ടർമാർ തയ്യാറാക്കിയ മുഖമാണ് .എന്നാൽ ഇന്ന് നമുക്ക് ചുറ്റും കാണുന്ന എത്ര പേർക്കാണ് യഥാർത്ഥ മുഖമുളളത് ? ഉള്ളിൽ ഒന്നും പുറമെ മറ്റൊന്നും. ഈ ഗണത്തിൽ ചങ്ങാതി മാരിൽ ചിലരെങ്കിലും പെടുമോ. ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ല് പലപ്പോഴും കൊഞ്ഞനം കുത്തുന്നു. 

അധ്യാപകനായ ഞാൻ ഹയർ സെക്കന്ററി അധ്യാപകനായിരുന്നപ്പോൾ (ഇപ്പോൾ കോളേജിലാണ്) ക്ലാസ്സിൽ ശ്രീ കെ.പി രാമനുണ്ണിയുടെ 'ശാസ്ത്രക്രിയ ' എന്ന കഥ പഠിപ്പിക്കുകയായിരുന്നു.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം, മാതൃസ്‌നേഹം തുളുമ്പുന്ന കഥയാണ്. ദൈവാനുഗ്രഹത്താൽ ഞാൻ എന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ ഭംഗിയായി ക്ലാസ്സെടുത്തു പോകുകയാണ്. അപ്പോഴാണ് മിനി (യഥാർത്ഥ പേരല്ല) പൊട്ടിക്കരയുന്നത് കണ്ടത്. പെട്ടെന്ന് ക്ലാസ് ഒന്നടങ്കം സ്തംഭിച്ചു.

നന്നായി പഠിക്കുന്ന കുട്ടിയാണ് എന്ത് പറ്റി എന്ന് വിചാരിച്ചു. ഏതായാലും മറ്റ് കുട്ടികൾ പറഞ്ഞറിഞ്ഞു മിനിയുടെ 'അമ്മ ഇന്നില്ലെന്ന്. അതുകൊണ്ടാവാം മാതൃസ്‌നേഹം തുളുമ്പുന്ന പാഠഭാഗം കേട്ട് കരഞ്ഞതെന്ന് കരുതി. 

എന്നാൽ കുറച്ചു ദിവസം കഴിഞു ഒരു ദിവസം മിനിയും 6 ൽ പഠിക്കുന്ന അനുജനുമായി എന്നെ കാണാൻ സ്റ്റാഫ് റൂമിൽ വന്നു. മുഖവുരയില്ലാതെ അവൾ തന്റെ ജീവിതം പറഞ്ഞു തുടങി. 

അച്ഛനും, അമ്മയും അപ്പൂപ്പനും, അമ്മയും അനുജനും അടങ്ങുതതായിരുന്നു അവളുടെ കുടുംബം. അവളുടെ അമ്മ ആ വീട്ടിലെ എല്ലാമായിരുന്നു .അമ്മയുടെ ജീവിത കാലത്തു അച്ഛൻ-അമ്മക്ക് ഒരിക്കലും സമാധാനം നൽകിയിരുന്നില്ല. അച്ഛന് എല്ലാത്തിലും വലുത് അയാളുടെ ചങ്ങാതിമാരായിരുന്നു. അയാൾ ചങ്ങാതിമാരുടെ തടവറയിലായിരുന്നു.

നഴ്സിംഗ് പഠിച്ച 'അമ്മ പൂർണമായും വീട്ടുജോലികളിലും, അപ്പൂപ്പനെയും അമ്മുമ്മയെയും ശ്രദ്ധിച്ചു ജീവിച്ചുഎന്നു മാത്രമല്ല, പുലർച്ചെ എഴുന്നേൽക്കുന്ന അമ്മ, കന്നുകാലികളൊക്കെയുള്ളതിനാൽ അവയെ ഒക്കെ നോക്കി രാവേറെ ചെല്ലുമ്പോഴാണ് കിടക്കുന്നത്. 

എങ്കിലും അച്ഛൻ അമ്മയോട് ഒരു നല്ല വാക്ക് പറയുന്നത് ആരും കേട്ടിട്ടില്ല. മാത്രമല്ല ചങ്ങാതിമാരുടെ മുൻപിൽ വെച്ചു അച്ഛൻ അമ്മയെ വല്ലാതെ ശകരിക്കുമായിരുന്നു, പരിഹസിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ചായക്കപ്പും മറ്റും വലിച്ചഎറിഞ്ഞു അച്ഛൻ  എല്ലാവരെടെയും മുൻപിൽ വെച്ചു ഭീകരഅന്തരീക്ഷം ഉണ്ടാക്കാമായിരുന്നു. 

എല്ലാവരുടെയും മുൻപിൽ വെച്ചുള്ള ഈ രീതി അമ്മ സഹിക്കുകയായിരുന്നു. മാത്രമല്ല പുറത്തേക്ക് കുടുംബവുമായുള്ള യാത്ര ഒരിക്കലും ഉണ്ടായിട്ടില്ല .മിക്കവാറും ചങ്ങാതിമാരോടൊപ്പമാണ് അച്ഛന്റെ സഹവാസം. 'പന്തൽ' ബിസ്സിനസ്സായിരുന്നു അച്ഛന്, നല്ല സാമ്പത്തികമുണ്ടായിരുന്നു. ചങ്ങാതിമാരുടെ സ്വാധിനമാണ് അച്ഛനെ ഇങ്ങനെ ക്രുരനാക്കുന്നതെന്ന്  അപ്പൂപ്പൻ പറയുമായിരുന്നു.. ചങ്ങാതിമാരോടൊപ്പം മദ്യപിച്ചു  മാത്രമേ അച്ഛനെ കാണാറുള്ളയിരുന്നു. 

ഒരിക്കല് വിനോദയാത്രക്ക് പോകാൻ അതിരാവിലെ ഉണർന്ന മിനി കാണുന്നത്‌ 'അമ്മ-അച്ഛന് വേണ്ടി പൂജാമുറിയിൽ പ്രാർത്ഥിക്കുന്നതായിരുന്നു. ഒരിക്കല് വൈകുന്നേരം മിനിയെയും അനുജനെയും 'അമ്മ ചേർത്തുപിടിച്ചു കരയുന്നുണ്ടായിരുന്നു. ഇത് കണ്ട് അവരും കരഞ്ഞു. ഇതിന്റെ പിറ്റേന്നാണ് അമ്മയുടെ ഹൃദയം നിശ്ചലമാകുന്നത്. അങ്ങനെ 'അമ്മ എന്ന യന്ത്രം നിശ്ചലമായി. 

എന്നാൽ ജീവൻ നഷ്ട്ടപെട്ട 'അമ്മക്ക്‌ മുൻപിൽ അച്ഛന്റെ മറ്റൊരു മുഖമാണ് കണ്ടത്. അമ്മയുടെ വേർപാടിൽ കൊച്ചു കുട്ടികളെ പ്പോലെ അച്ഛന് വാവിട്ട് കരയുകയായിരുന്നു. അച്ഛന്റ്റെ പന്തലിലായിരുന്നു അമ്മയെ കിടത്തിയിരുന്നത്. ജീവിച്ചിരുന്നപ്പോൾ 'അമ്മ-അച്ഛന്റ്റെ അംഗീകാരത്തിനായി കൊതിച്ചിരിക്കാം. 

ജീവിച്ചിരുന്നപ്പോൾ അച്ഛന് അമ്മയോട് അല്പം സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കിൽ പാവം ഞങ്ങളുടെ അമ്മയുടെ ഹൃദയം നിശ്ചലമാകില്ലായിരുന്നു. തീർച്ച. ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛന് വാവിട്ട് കരയുന്നത് അമ്മക്ക് സഹിക്കാനാവുമായിരുന്നില്ല. അച്ഛന്റ്റെ ഈ സങ്കടം കണ്ണും, ചെവിയുമൊക്ക ഉണ്ടെങ്കിലും ജീവൻ നഷ്ട്ടപെട്ട പാവം 'അമ്മ അറിയുന്നില്ലല്ലോ. 

അമ്മ പോയതിനു ശെഷം അച്ഛൻ ചങ്ങാതിമാരുമായി അകന്നു. സ്വത്ത് വകകളൊക്കെ മിനിയുടെയും അനുജന്റെയും പേരിലാക്കി. ഇനി മറ്റൊരു വിവാഹമില്ലെന്ന് അച്ഛന് തീർച്ചയാക്കി. അച്ഛന്റെ ജീവിതം ഇപ്പോൾ ഞങ്ങൾക്ക്  ഞങ്ങൾക്ക് വെണ്ടി മാത്രമണ് - അവൾ പറഞ്ഞു നിർത്തി.

എന്നിട്ടവൾ പറഞ്ഞത് അല്ലെങ്കിൽ മിനി അവശ്യപെട്ടത് എല്ലാവരോടും പറയണം വളരെ ശ്രെദ്ധയോടെ വേണം ചങ്ങാതിമാരെ തിരഞ്ഞെടുക്കുവാൻ. 

ഇത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് തോന്നാം. എങ്കിലും വളരെ സ്വാധിനം ചെലുത്തുന്ന ബന്ധമാണ് ചങ്ങാത്തം. അവിടെ പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിൽ വളരെ കരുതലോടെ വേണം ചങ്ങാതിമാരെ ഉൾപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ സംശയമില്ല. 

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ലുപോലെയാകട്ടെ ചങ്ങാതിമാർ. സമൂഹത്തിൽ എല്ലായിടത്തും എല്ലായിപ്പോഴും നന്മ നിറയട്ടെ !ചങ്ങാത്തം വാക്ക് പോലെ തന്നെ മനോഹരമാകട്ടെ. 

-ആസിഫ്‌ കോഹിനൂർ

READ ON APP