Hero Image

ഡിജിറ്റല് സര്വകലാശാലയില് ഒഴിവുള്ള അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഒഴിവുള്ള അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാം മാനേജര്‍, കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി, സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ തുടങ്ങി തസ്തികകളിലായി ആകെ 78 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും:

  • പ്രോഗ്രാം മാനേജര്‍-1, ശമ്പളം: 25000-31000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
  • കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍-1, ശമ്പളം: 20000-25000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
  • റെസ്പോണ്‍സിബിള്‍ കംപ്യൂട്ടിങ് ഫെലോ-1, ശമ്പളം: 15000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായം: 30 കവിയരുത്.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 27.

മറ്റ് തസ്തികകളും ഒഴിവും:

  • റിലേഷന്‍ഷിപ്പ് മാനേജര്‍-1, ട്രെയിനിങ് ഓഫീസര്‍-2, ട്രെയിനിങ് മാനേജര്‍-1, ക്രിയേറ്റീവ് ആന്‍ഡ് പി.ആര്‍. മാനേജര്‍-1, ടെക്നിക്കല്‍ അസോസിയേറ്റ്-1, ട്രെയിനിങ് ഇന്റേണ്‍-2. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 27.
  • സീനിയര്‍ എക്‌സിക്യുട്ടീവ്-എച്ച്.ആര്‍ ഓപ്പറേഷന്‍സ്-1, സീനിയര്‍ പ്രോജക്ട് മാനേജര്‍-ഇ ഗവേണന്‍സ്-1 (ഡെപ്യൂട്ടേഷന്‍), സീനിയര്‍ പ്രോജക്ട് മാനേജര്‍-എന്റര്‍പ്രൈസസ് സിസ്റ്റംസ്-1, ബിസിനസ് അനലിസ്റ്റ്-4, സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-8, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-10, ജൂനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-15, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി-20, സീനിയര്‍ ആപ്ലിക്കേഷന്‍ സെക്യൂരിറ്റി എന്‍ജിനീയര്‍-1, ഡേറ്റ സയന്റിസ്റ്റ്-2, ജൂനിയര്‍ ഡേറ്റ സയന്റിസ്റ്റ്-4.

കരാര്‍/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവ് ലഭിക്കും. അപൂര്‍ണമായോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ഇ-മെയില്‍ ഐ.ഡി ഉണ്ടാകണം. സ്‌കില്‍ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: CDIPD കരിയര്‍ പോര്‍ട്ടല്‍ വഴി (cdipd.duk.ac.in/career) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 26.

യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, അപേക്ഷാസമര്‍പ്പണം തുടങ്ങി വിശദവിവരങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ്: duk.ac.in

READ ON APP