Hero Image

എ.ഐ. എയര്പോര്ട്ട് സര്വീസസ് ലിമിറ്റഡില് വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവും വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവുമാണുള്ളത്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ചെന്നൈ

  • യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍: ഒഴിവ്-130. യോഗ്യത: പത്താംക്ലാസ് വിജയം, എച്ച്.എം.വി. ഡ്രൈവിങ് ലൈസന്‍സ്. ശമ്പളം: 24,690 രൂപ. പ്രായം: 28 വയസ്സ് കവിയരുത്.
  • ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: ഒഴിവ്-292. അഭിമുഖത്തീയതി: മേയ് 4. യോഗ്യത: പത്താംക്ലാസ് വിജയം, ഇംഗ്ലീഷ് , ഹിന്ദി, പ്രാദേശികഭാഷ എന്നിവയറിയണം. പ്രായം: 28 വയസ്സ് കവിയരുത്. ശമ്പളം: 22,530 രൂപ.

സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്‌ക്കേണ്ടത്.

അഭിമുഖം: യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍ തസ്തികയിലേക്ക് മേയ് രണ്ടിനും ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍ തസ്തികയിലേക്ക് മേയ് നാലിനും അഭിമുഖം നടത്തും. പൂരിപ്പിച്ച അപേക്ഷയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മറ്റ് രേഖകളും സഹിതം അഭിമുഖത്തിനെത്തണം. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ. വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in-ല്‍ ലഭിക്കും.

വഡോദര

  • ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസസ്)-3, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-3, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-4, റാംപ് സര്‍വീസ് എക്‌സിക്യുട്ടീവ്-5, യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍-3, ഹാന്‍ഡിമാന്‍-11, ഹാന്‍ഡിവുമന്‍-10.

മേയ് രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളിലാണ് അഭിമുഖം നടത്തുക. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.
ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്‌ക്കേണ്ടത്.
വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in- ലഭിക്കും.

READ ON APP