Hero Image

നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ആധാർ നമ്പർ വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..

രാജ്യത്ത് ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന  12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി കൂടിയാണ് ഇത്. ഓരോ ആധാർ നമ്പറും വ്യക്തിഗതമായിരിക്കും. അതിനാൽ തന്നെ ആധാർ നഷ്ടപ്പെടുകയോ ആധാർ നമ്പർ മറന്നുപോകുകയോ ചെയ്താൽ നിത്യ ജീവിതത്തിൽ പോലും ബുദ്ധിമുട്ടിയേക്കാം. 

നിങ്ങളുടെ ആധാർ നമ്പർ നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്‌താൽ, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് അത് എളുപ്പത്തിൽ വീണ്ടെടുക്കാം.  

ആധാർ നമ്പർ https://myaadhaar.uidai.gov.in/retrieve-eid-uid എന്ന ലിങ്ക് സന്ദർശിച്ച് ഓൺലൈനിൽ വീണ്ടെടുക്കാം
ലിങ്ക് തുറന്നാൽ കാണുന്ന ഓപ്‌ഷനുകളിൽ നിന്നും നിങ്ങളുടെ ആവശ്യം തിരഞ്ഞെടുക്കുക
ആധാർ വീണ്ടെടുക്കൽ എന്ന ഓപ്‌ഷൻ ക്ലിക് ചെയ്ത ശേഷം ലിങ്ക് ചെയ്‌തിരിക്കുന്ന  മൊബൈൽ നമ്പർ/ഇമെയിൽ എന്നിവ നൽകുക. നിങ്ങളുടെ മുഴുവൻ പേരും നൽകുക

ഒട്ടിപി  നൽകുക 
ഒട്ടിപി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് ശേഷം, അഭ്യർത്ഥന പ്രകാരം ആധാർ നമ്പർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴി അയയ്‌ക്കും.

 ഈ സേവനം സൗജന്യമാണ്. എന്നാൽ, നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, മറന്ന ആധാർ നമ്പർ എങ്ങനെ കണ്ടെത്താം? ഇതിനും വഴികളുണ്ട്. അതിൽ ഒന്നാണ്,  "പ്രിൻ്റ് ആധാർ" സേവനം ഉപയോഗിച്ച് ആധാർ എൻറോൾമെൻ്റ് സെൻ്ററിലെ ഒരു ഓപ്പറേറ്ററുടെ സഹായത്തോടെ ആധാർ നമ്പർ വീണ്ടെടുക്കാം. രണ്ട്, UIDAI ഹെൽപ്പ് ലൈൻ നമ്പറായ 1947-ൽ വിളിച്ച് മറന്ന ആധാർ നമ്പർ വീണ്ടെടുക്കാം 

READ ON APP