Hero Image

ബിരുദ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടു

46 കേന്ദ്ര സര്‍വകലാശാലകളും 32 സംസ്ഥാന സര്‍വകലാശാലകളും സിയുഇടി പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്താനായി രജിസ്റ്റര്‍ ചെയ്തു. യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്റ് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു.

20 ഡീംഡ് സര്‍വകലാശാലകളും, 98 സ്വകാര്യ സര്‍വകലാശാലകളും ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരത്തില്‍ പ്രവേശനം നേടാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്ഥാപനങ്ങളുടെ വിവരങ്ങളടങ്ങിയ ലിങ്കും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മെയ് 15 മുതല്‍ 31 വരെ വിവിധ ദിവസങ്ങളിലായിട്ടാണ് സിയുഇടി പരീക്ഷ. മാര്‍ച്ച് 26ലെ രജിസ്‌ട്രേഷന് ശേഷം പരീക്ഷ തിയതികളുടെ വിവരങ്ങള്‍ പുറത്തുവിടും.
വിശദവിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://cuet.nta.nic.in/. ഏതൊക്കെ സര്‍വകലാശാലകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് അറിയാം. https://cuetug.ntaonline.in/universities/

READ ON APP