Hero Image

സൗത്ത് ഈസ്റ്റ് സെന്ട്രല് റെയില്വേയില് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 733 ഒഴിവുണ്ട്.
ട്രേഡുകളും ഒഴിവും: കാര്‍പെന്റര്‍-38, കോപ്പാ-100, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)-10, ഇലക്ട്രീഷ്യന്‍-137, ഇലക്ട്രിക്കല്‍ (മെക്കാനിക്)-5, ഫിറ്റര്‍-187, മെഷീനിസ്റ്റ്-4, പെയിന്റര്‍-42, പ്ലംബര്‍-25, മെക്കാനിക്കല്‍ (ആര്‍.എ.സി.)15, എസ്.എം.ഡബ്ല്യു.-4, സ്റ്റെനോ (ഇംഗ്ലീഷ്)-27, സ്റ്റെനോ (ഹിന്ദി)-19, ഡീസല്‍ മെക്കാനിക്-12, ടര്‍ണര്‍-4, വെല്‍ഡര്‍-18, വയര്‍മാന്‍-80, കെമിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ്-4, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍-2.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തില്‍ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യും. പ്രായം: 15-24 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഒരു വര്‍ഷമായിരിക്കും പരീശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃത സ്‌റ്റൈപെന്‍ഡ് ലഭിക്കും. വിശദവിവരങ്ങള്‍ https://secr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ wwww.apprenticeshipindia.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഏപ്രില്‍ 12.

READ ON APP