Hero Image

ഓവര്സീസ് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് സാം പിത്രോദ; സ്ഥാനം ഒഴിഞ്ഞത് വംശീയ പരാമര്ശം വിവാദമായതിന് പിന്നാലെ

ഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു. വിവാദ പരാമർശത്തിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹത്തിന്‍റെ രാജി. സാം പിത്രേദയുടെ രാജി അംഗീകരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അറിയിച്ചു.

വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാധ്യമത്തിന്‍റെ ചോദ്യത്തിനാണ് അദ്ദേഹം വിവാദപരമായ മറുപടി നല്‍കിയത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ പറഞ്ഞിരുന്നു.

പിത്രോദയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്‍റെ നിറമാണോ പൗരത്വം നിര്‍ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ്. പിത്രോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി പറഞ്ഞു.

READ ON APP