Hero Image

ബൗളര്മാര് പൂണ്ടുവിളയാടി; പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്സിന് ജയം

മൊഹാലി: ഇരുടീമുകളിലെയും ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച് ബൗളര്‍മാര്‍ പൂണ്ടുവിളയാടിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് മികച്ച സ്‌കോര്‍ നേടാനായില്ല. 20 ഓവറില്‍ 142 റണ്‍സിന് ടീം ഓള്‍ ഔട്ടായി. താരതമ്യേന ചെറിയ സ്‌കോറായിരുന്നു വിജയലക്ഷ്യമെങ്കിലും ഗുജറാത്തിനും കാര്യങ്ങള്‍ എളുപ്പമായിരുന്നി.

19.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുമ്പോള്‍ ഏഴ് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടപ്പെട്ടത്.

21 പന്തില്‍ 35 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ്, 12 പന്തില്‍ 29 റണ്‍സെടുത്ത ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ മാത്രമാണ് പഞ്ചാബ് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഗുജറാത്തിനു വേണ്ടി രവിശ്രീനിവാസന്‍ സായ് കിഷോര്‍ നാലു വിക്കറ്റ് വീഴ്ത്തി. മൊഹിത് ശര്‍മയും, നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഗുജറാത്ത് ബാറ്റിംഗ് നിരയില്‍ പുറത്താകാതെ 18 പന്തില്‍ 36 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ തിളങ്ങി. ശുഭ്മന്‍ ഗില്‍ 29 പന്തില്‍ 35 റണ്‍സെടുത്തു. സായ് സുദര്‍ശന്‍ 34 പന്തില്‍ 31ഉം. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. പഞ്ചാബിനു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിയം ലിവിങ്സ്റ്റണ്‍ രണ്ടും.

READ ON APP