Hero Image

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

അസുരനായ ഹിരണ്യകശ്യപുവിന്റെ മകനാണ് പ്രഹ്ളാദന്. തന്നെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കാന് പാടില്ലെന്ന് ഹിരണ്യകശ്യപു രാജ്യത്ത് ഉത്തരവിറക്കിയിരുന്നു. എന്നാല് പ്രഹ്ളാദന് വലിയ വിഷ്ണുഭക്തനായിരുന്നു. ഇക്കാര്യമറിഞ്ഞ ഹിരണ്യകശ്യപു മകനെ കൊലപ്പെടുത്താന് പല മാര്ഗങ്ങളും നോക്കി. എന്നാല് എല്ലാ ആപത്തുകളില് നിന്നും പ്രഹ്ളാദനെ ഭഗവാന് വിഷ്ണു രക്ഷിച്ചു.

ഒടുവില് ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി. അഗ്നിദേവന് സമ്മാനിച്ച വസ്ത്രമണിഞ്ഞാല് അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര് പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്റെ അനുഗ്രഹത്താല് പ്രഹ്ലാദന് ചെറിയൊരു പൊള്ളല് പോലും ഏല്ക്കാതെ രക്ഷപ്പെടുകയും ഹോളിഗ തീയില് വെന്തുമരിക്കുകയും ചെയ്തു. ഇതിന്റെ ഓര്മയാണ് ഹോളി ആഘോഷം. ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

READ ON APP