Hero Image

Phil Salts: ആർസിബിയുടെ മേലെ ഉപ്പ് പുരട്ടി സാൾട്ട് മടങ്ങി, നാലോവറിൽ 50 കടന്ന് കൊൽക്കത്ത

Phil Salts,KKR

കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിര്ണായക മത്സരത്തിലും തല്ലു വാങ്ങി ആര്സിബി ബൗളിംഗ് നിര. ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത ആര്സിബിക്ക് പതിവ് പോലെ ബാറ്റര്മാരില് നിന്നും കടുത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കൊല്ക്കത്തയുടെ വമ്പനടിക്കാരനായ സുനില് നരെയ്നെ പ്രതിരോധിക്കാനായെങ്കിലും ആ കുറവ് ഓപ്പണര് ഫില് സാള്ട്ട് പരിഹരിച്ചതോടെ ടീം സ്കോര് നാലോവറില് 50 കടന്നു.

14 പന്തില് നിന്നും 3 സിക്സറും 7 ബൗണ്ടറികളും ഉള്പ്പടെ 48 റണ്സാണ് ഫില് സാള്ട്ട് അടിച്ചുകൂട്ടിയത്. ഒരറ്റത്ത് സുനില് നരെയ്ന് തളയ്ക്കപ്പെട്ടെങ്കിലും കൊല്ക്കത്തയുടെ സ്കോര് കുതിച്ചത് സാള്ട്ടിന്റെ മികവിലായിരുന്നു. ലോക്കി ഫെര്ഗൂസന് എറിഞ്ഞ നാലാം ഓവറില് 4 ഫോറും 2 സിക്സും സഹിതം 28 റണ്സാണ് സാള്ട്ട് അടിച്ചുകൂട്ടിയത്. ഹൈദരാബാദിനെ പോലെ ശക്തമായ ബാറ്റിംഗ് നിരയാണ് കൊല്ക്കത്തയ്ക്കുള്ളത്. റിങ്കു സിംഗ് കഴിഞ്ഞ് രമണ്ദീപ് സിംഗ് വരെ ഹിറ്റര്മാരുള്ളതിനാല് തന്നെ വമ്പന് സ്കോറാണ് ഇന്നത്തെ മത്സരത്തില് പ്രതീക്ഷിക്കുന്നത്.

READ ON APP