IAF | 12-ാം ക്ലാസ് പൂർത്തിയാക്കിയോ? എയർഫോഴ്സ് അക്കാദമിയിൽ ചേർന്ന് മികച്ച കരിയർ നേടാം
ന്യൂഡെൽഹി: (KVARTHA) പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നിരിക്കുകയാണ്. ഇതോടൊപ്പം 12-ാം ക്ലാസ് പാസായ വിദ്യർഥികൾ കരിയറിൻ്റെ പുതിയ ഘട്ടത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ (IAF) ചേരാനും നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി രാജ്യത്തിലെ ഏറ്റവും പ്രശസ്തമായ സൈനിക പരിശീലന സ്ഥാപനങ്ങളിലൊന്നാണ്. രാജ്യത്തിന്റെ ഏറ്റവും മികച്ച യുവ ഓഫീസർമാരെ പരിശീലിപ്പിക്കുകയും അവരെ ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വനിരയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ദൗത്യം.
വ്യോമസേനയിൽ ഉദ്യോഗസ്ഥനാകാൻ ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം നേടണം. ഇന്ത്യൻ എയർഫോഴ്സ് ദുണ്ടിഗൽ വ്യോമസേനയുടെ പ്രീമിയം പരിശീലന സ്ഥാപനമാണ്. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ സൈനിക ഉദ്യോഗസ്ഥർക്ക് ഫ്ലൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിൽ പരിശീലനം നൽകുന്നു. നിങ്ങൾക്കും ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയുടെ ഭാഗമാകാൻ താൽപ്പര്യമുണ്ടെങ്കിൽ, എന്താണ് ഏറ്റവും നല്ല മാർഗമെന്ന് അറിയാം.
ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ എങ്ങനെ ചേരാം?
യുപിഎസ്സി (UPSC) നടത്തുന്ന എൻ ഡി എ (NDA) പരീക്ഷയിൽ വിജയിക്കുന്നതിലൂടെ നിങ്ങൾക്ക് ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ ചേരാം. 12-ാം ക്ലാസ് ഫിസിക്സ്, മാത്സ്, കെമിസ്ട്രി പാസായ വിദ്യാർത്ഥികൾക്ക് എൻഡിഎ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വർഷത്തിൽ രണ്ടുതവണയാണ് ഈ പരീക്ഷ നടത്തുന്നത്. എൻഡിഎ പരീക്ഷ പാസായ ശേഷം, ആദ്യത്തെ മൂന്ന് വർഷം പൂനെയിൽ സ്ഥിതി ചെയ്യുന്ന എൻഡിഎ ഖഡക്വാസ്ലയിൽ പരിശീലനം നൽകുന്നു. തുടർന്ന് പറക്കൽ പരിശീലനത്തിനായി ഐഎഫ്എയിലേക്ക് മാറ്റി മാറ്റും.
യോഗ്യത
* ഒരു അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷ പാസാകണം.
* പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥി പ്രായം 16.5 മുതൽ 19 വയസ്സ് വരെ ആയിരിക്കണം.
* അവിവാഹിതനായിരിക്കണം.
എൻ സി സി വഴി
നാഷണൽ കേഡറ്റ് കോർപ്സ് (NCC) ഇന്ത്യൻ യുവജനങ്ങളെ സൈനിക സേവനത്തിന് തയ്യാറെടുപ്പിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്. ഇതിൽ സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പരിശീലനം നൽകുന്നു. എൻസിസി വഴി പുരുഷന്മാർക്കും സ്ത്രീകൾക്കും ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ ചേരാം. എൻസിസിയുടെ എയർ വിംഗ് സീനിയർ ഡിവിഷൻ 'സി' സർട്ടിഫിക്കറ്റ് നേടിയ യുവാക്കൾക്ക് ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിൽ പരിശീലനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഐ എ എഫ് വെബ്സൈറ്റ് https://indianairforce(dot)nic(dot)in/air-force-academy/ പരിശോധിക്കാം.
എങ്ങനെ ചേരാം:
* 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻസിസിയിൽ ചേരാം.
* നിങ്ങളുടെ അടുത്തുള്ള എൻസിസി യൂണിറ്റിൽ ബന്ധപ്പെടുക.
* ആവശ്യമായ രേഖകൾ സമർപ്പിക്കുക.
* തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിജയിക്കുക.
കമ്പൈൻഡ് ഡിഫൻസ് സർവീസസ് വഴി
കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) ഇന്ത്യൻ സായുധ സേനയിലെ - ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന - ഓഫീസർ തസ്തികകളിലേക്ക് പ്രവേശനം നേടാനുള്ള ഒരു മത്സരാധിഷ്ഠിത പരീക്ഷയാണ്.
ഇതിലൂടെ ഒരാൾക്ക് ഇന്ത്യൻ എയർഫോഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടാം. യുപിഎസ്സി വർഷത്തിൽ രണ്ടു തവണ ഈ പരീക്ഷ നടത്തുന്നു. യുപിഎസ്സി പരീക്ഷ കലണ്ടറിൽ ഇതിൻ്റെ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്. സിഡിഎസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാൽ ഫൈറ്റർ പൈലറ്റ്, ഹെലികോപ്റ്റർ പൈലറ്റ് അല്ലെങ്കിൽ ട്രാൻസ്പോർട്ട് പൈലറ്റ് എന്നീ നിലകളിൽ പരിശീലനം നൽകും.
* പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥി പ്രായം 21 വയസിനും 25 വയസ്സിനും ഇടയിൽ ആയിരിക്കണം.
* അവിവാഹിതനായിരിക്കണം.
* ശാരീരികമായും മാനസികമായും പ്രാപ്തനായിരിക്കണം.
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വഴി
ഇന്ത്യൻ വ്യോമസേനയിലെ വിവിധ ശാഖകളിൽ കമ്മീഷൻഡ് ഓഫീസറായി ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു പ്രവേശന പരീക്ഷയാണ് എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT). വ്യോമസേനയിൽ ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി, ടെക്നിക്കൽ എന്നിവിഭാഗങ്ങളിൽ കരിയർ സ്വപ്നം കാണുന്ന യുവജനങ്ങൾക്ക് ഈ പരീക്ഷ ഒരു മികച്ച അവസരമാണ്. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വർഷത്തിൽ രണ്ടുതവണ, അതായത് ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്നു. ഇതിലൂടെ ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഔദ്യോഗിക വെബ്സൈറ്റായ https://afcat(dot)cdac(dot)in/AFCAT/ സന്ദർശിക്കാവുന്നതാണ്.
* പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥി പ്രായം 20 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.
* അവിവാഹിതനായിരിക്കണം.
* ശാരീരികമായും മാനസികമായും പ്രാപ്തനായിരിക്കണം.
Keywords: News, News-Malayalam-News, national, Education, How to Join Indian Air Force Academy after 12th.
Next Story