Hero Image

Jai Ganesh | ജയ് ഗണേഷ്: കുട്ടികൾക്ക് ബോറടിക്കാത്ത സൂപ്പർഹീറോ പടം

/ മിന്റാ മരിയ തോമസ്

(KVARTHA) ഉണ്ണി മുകുന്ദൻ നായകനായ, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കുട്ടിയുടെ തിരോധാനവും അതിന്റെ അന്വേഷണവുമാണ് ജയ് ഗണേഷിന്റെ കഥ. രഞ്ജിത്ത് ശങ്കർ പാസഞ്ചർ എന്ന തൻ്റെ ആദ്യ സിനിമയിൽ എഴുതിയ സംഭവങ്ങൾ തന്നെ കുറച്ചു മാറ്റങ്ങൾ വരുത്തി വികലാംഗനായ ഒരു നായകനെ ഉൾകൊള്ളിച്ചു വീണ്ടും ഒരു സിനിമയാക്കിയതുപോലെയാണ് ഫീൽ ചെയ്തത്.
ചിത്രം രണ്ട് മണിക്കൂറേ ഉള്ളു എങ്കിൽ പോലും ഒരു ഭാഗത്തും ആകാംഷ തോന്നിയില്ല. വളരെ പ്ലാൻ ആയ നിർജീവമായ ഒരു കഥയെ മോശം അല്ലാത്ത രീതിയിൽ എടുത്തു വച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ തന്നെ കൊണ്ട് ആകുന്ന വിധത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഇത് ഒരു സൂപ്പർ ഹീറോ പടം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല.



 സൂപ്പർ ഹീറോ കോമിക് എഴുതുന്ന ആൾ ആണ് നായകൻ. കാലുകൾ തളർന്ന അയാൾ, ഒരു കുട്ടിയെ രക്ഷിക്കുവാൻ ശ്രമിക്കുന്ന 'സൂപ്പർഹീറോയിസം' ആണ് ഈ പടം. ഒരു എബോ ആവറേജ് പടം ആണ് ഇത്. വലിയ മോശമെന്നും പറയാൻ പറ്റില്ല, കണ്ടിരിക്കാം. സെക്കന്റ് ഹാഫ് കുറച്ചു കൂടി ഭേദം ആണ്. ഉണ്ണി മുകുന്ദൻ നന്നായിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ശബ്ദം മാത്രം ഒരു സുഖമായി തോന്നിയില്ല എന്നത് പറയാതിരിക്കാൻ ആവില്ല. എടുത്തു പറയാൻ കാര്യമായിട്ട് ഒന്നുമില്ലാത്ത ഒരു പ്രാവശ്യം മാത്രം കാണാൻ പറ്റിയ വലിയ ബോറിങ് ഇല്ലാത്ത ഒരു സാധാരണ പടം - ഇത് ആണ് ജയ് ഗണേഷ്.

ഇന്നത്തെ രാഷ്ട്രീയ - സോഷ്യൽ മീഡിയകളുടെ കള്ളത്തരം എടുത്തു കാണിക്കുന്നുണ്ട് ഈ സിനിമയിൽ. സസ്പെൻസ് മൂഡിൽ പറഞ്ഞു പോകുന്ന സിനിമ ഒരു ക്രൈം ത്രില്ലർ മൂഡിൽ എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ഥിരം ക്ലീഷേ കഥ തന്നെ, ഒരു എംഎൽഎ യുടെ മകനെ തട്ടി കൊണ്ട് പോകുന്നതും പോലീസും ഗണേഷും, ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും ആണ് കഥ. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ഒരു കോമിക് കാർട്ടൂൺ അമാനുഷിക കഥാപാത്രം ആയിട്ട് ആണ് ജയ് ഗണേഷിനെ അവതരിപ്പിച്ചിരിക്കുന്നത്. ത്രില്ലിംഗ് മൂഡ് ഉള്ളത് കൊണ്ട് ബോർ ഇല്ലാതെ കണ്ടുകൊണ്ടിരിക്കാം. ഇതുവരെ ഉള്ള ഉണ്ണിയുടെ കഥാപാത്രങ്ങളിൽ മികച്ച വേഷം തന്നെ ആണ് ഇതിലെ ഗണേഷ് എന്ന് നിസംശയം പറയാം.

നായകന് ഫുള് വീല് ചെയറിലിരുന്നു കൊണ്ടുള്ള ഒരു ത്രില്ലര് ചിത്രം എന്ഗേജ് ആയി നിര്ത്തുക എന്നതൊരു വെല്ലുവിളിയാണ്. പക്ഷേ രഞ്ജിത് ശങ്കറിന് അത് സാധിച്ചിട്ടുണ്ട്. കഥ ട്രാക്കില് കയറാന് ഒരു അര മണിക്കൂറോളം എടുത്തു എന്നതാണ് ഒരു നെഗറ്റീവായി തോന്നിയത്. രണ്ടാം പകുതി ഹൈ സ്പീഡിൽ ആണ്. തുടങ്ങുന്നതും കഴിയുന്നതും അറിയില്ല. എൻഗേജിംഗ് ആണ്, കട്ട പെയ്സും, ഒരു ചെറിയ നല്ല സിനിമ അത്രമാത്രമാണ് ജയ് ഗണേഷ്.

മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോമോൾ ക്രിമിനൽ അഭിഭാഷകയുടെ വേഷത്തിലെത്തുന്നുണ്ട്. സംഗീതം ശങ്കര് ശര്മ നിര്വഹിക്കുമ്പോള് ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള് എഴുതിയിരിക്കുന്നു. എന്തായാലും ഈ അവധിക്കാലത്ത് കുട്ടികൾക്ക് കാണാൻ പറ്റിയ സിനിമയാണ് ജയ് ഗണേഷ്.



Keywords:   Article, Jai Ganesh, Movie Review, Movies, Entertainment, Cinema, Unni Mukundan, Jai Ganesh Review: A Superhero Film For Children

< !- START disable copy paste -->

READ ON APP